തൂമ്പൂർമുഴിയിൽ നിന്നൊരു ഗ്രാമീണ ജൈവമാലിന്യ സംസ്കരണം
ഡോ.ഫ്രാൻസിസ് സേവ്യർ,
സിബീഎഫ് ഗവേഷണ കേന്ദ്രം മേധാവി
കേരള കർഷിക സർവകലാശാല
9447131598
നമ്മുടെ നാടിന്നുനേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യപ്രശ്നമാണെന്ന് നിസ്സംശയം പറയാം.പ്രതിദിനം ഇൻഡ്യൻ നഗരങ്ങൾ 1,50,000 മെ.ടൺ മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. ഗ്രാമജന്യ മാലിന്യക്കണക്ക്, ഇതിനുപുറമേ. ഭാരതത്തിലെ മാലിന്യങ്ങളിൽ 50 മുതൽ 60 ശതമാനം വരെ കമ്പോസ്റ്റ് ആക്കാവുന്ന ജൈവമാലിന്യങ്ങളും 30 മുതൽ 40 ശതമാനംഅജൈവ മാലിന്യങ്ങളുമാണെന്ന് ഗവേഷണക്കണക്കുകൾ പറയുന്നു.പെരുകുന്ന ജനതയും ധനവളർച്ചയും,ക്രയവിക്രയശേഷിയും സാമൂഹ്യബോധത്തിലുണ്ടായ മൂല്യച്യ്യുതിയും നിയമങ്ങൾ അവഗണിക്കുന്ന പ്രവണതയും ഒക്കെപെരുകുന്ന മാലിന്യം സാമൂഹ്യ വിപത്താക്കി മാറ്റുകയും ചെയ്യുന്നു.എന്റെ മാലിന്യം അന്യന്റെ ബാധ്യതയാണെന്ന കുറ്റകരമായ അലസതയും നമ്മുടെ നാടിന്റെ ശാപമായി മാറിയിരിക്കുന്നു.എന്റെ മാലിന്യം അന്യന്റെ പുരയിടത്തിലും,പൊതു വഴിയിലും ഒരു നാണക്കേടും കൂടാതെ രാത്രിയുടെ മറവിൽ വലിച്ചെറിയുന്നവരേറെ. ഞാൻ പുറം തള്ളുന്ന അവശിഷ്ടം ഒക്കെ എന്റെ പരിധിക്കു പുറത്ത് എന്ന വികല ചിന്ത നമ്മുടെ വഴിയോരത്തേയും പുഴയോരത്തേയും;ആരുംകാണാതിരുന്നാൽഅയൽക്കാരന്റെപുരയിടങ്ങളേയുംമലിനമാക്കിക്കൊണ്ടയിരിക്കുന്നു.(NOT IN MY BACKYARD SYNDROME-NIMBY).എന്റെ മാലിന്യങ്ങൾഎന്റെ ഇടങ്ങളിലേക്ക്, .(BACK IN MY BACKYARD –BIMBY)എന്റെ ബാധ്യതയാകുമ്പോളാണ് സാമൂഹികബോധമുള്ള ജനതയായി നാം മാറി എന്നുപറയാനാകൂ.അവനവനോടുള്ളസത്യസന്ധതസംസ്കാരജന്യമായാലേഇതുസാധ്യമാകൂ.വഴിയിലേയുംപുഴയിലേയുംമാലിന്യങ്ങൾ ഒട്ടേറെ അനുബന്ധ പ്രശ്നങ്ങൾക്കും ഹേതുആകുന്നു.രോഗവ്യാപനം,ശുദ്ധ ജല ലഭ്യതക്കുറവ്,നീരൊഴുക്ക് തടസ്സം;.ദേശീയപാതയ്ക്കിരുപുറവും ജൈവ അജൈവ മലിന്യങ്ങൾ വലിച്ചെറിയുക വഴി നായ്ക്കളും ,വന്യജീവികളും ,പക്ഷിക്കൂട്ടവും പെരുകുകയും അവ പലപ്പോഴും അപകടങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു.പ്രഭാത നടത്തക്കാരേയും, കൊച്ചുകുട്ടികളേയും, സ്ത്രീകളേയും ഒക്കെ നായ്ക്കൂട്ടം ആക്രമിക്കാറുള്ളതും വാർത്തയായി പെരുകുന്നു.പാരിസ്തികവും,ആരോഗ്യപരവുമായ ഒട്ടേറെ പ്രശ്നങ്ങൾ ഇതുമൂലം കടന്നുവരുന്നു. 2000ത്തിൽ രൂപപ്പെടുത്തി ജനുവരി 2004 ൽ നിലവിൽ വന്ന “മുൻസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെന്ററൂൾ“ഉദ്ദേശശുദ്ധിയിൽനന്നെങ്കിലും,നടപ്പാക്കപ്പെടുന്നതിൽപരാജയപ്പെടുന്നു.മാലിന്യപ്പെരുപ്പം,അതിജീവനത്തിന്പുതുവഴികൾതേടേണ്ടഅവസ്തയിൽനമ്മെഎത്തിച്ചുകൊണ്ടിരിക്കുന്നു.വലിച്ചെറിയൽ സംസ്കാരം ദിനമ്പ്രതി കൂടിവരുന്നതിനാൽ മാലിന്യക്കൂമ്പാരം ഭീകരമാകുന്നു.ഇത്തരംപ്രശ്നങ്ങൾ മറ്റാരുടെയൊക്കെയോതലവേദനയണെന്നുള്ളഅലസഭാവവുംമലയാളിക്കധികമായിരിക്കുന്നു.പ്രിതിശീർഷവരുമാനാധിഷ്ടിതഉപഭോഗംവലിയൊരളവുവരെമാലിന്യജന്യപ്രശ്നങ്ങൾക്ക്ഹേതുവാകുന്നു.താഴ്ന്നവരുമാനനിലയിൽന്നിന്ന് ഇടത്തരം വരുമാന നിലയിലേയ്ക്കുയരുന്ന ഒരു സമൂഹത്തിൽ സമ്പാദ്യമെല്ലാം ഉപഭോഗത്തിനായി, ഏറെ ചിലവിടുന്നതായി ഗവേഷണം പറയുന്നു.മാത്രമല്ല ഗ്രാമീണതയിൽ നിന്ന് നാഗരികജീവിതം ലക്ഷ്യമയി ചലിക്കുന്ന ഒരു സംസ്കാരം, മലിന്യവും കൂട്ടുമെന്ന് ഗവേഷകർ പറയുന്നു.1999ൽ ബഹു:സുപ്രീം കോടതി നിയമിച്ച “ബർമൻ കമ്മറ്റി”ഭാരതത്തിന്ജൈവമലിന്യങ്ങൾ കംമ്പോസ്റ്റ് ചെയ്യൂകയാണ് ഏറ്റവും അഭികാമ്യ മെന്ന് അഭിപ്രായപ്പെടുകയുണ്ടായി.ഒരു ഗാന്ധിയൻ മാർഗ്ഗം ഇവിടെയും പ്രസക്തമാണ്.വൻകിട പദ്ധതികളാവില്ല നമുക്ക് അഭികാമ്യം.‘ചെറുതത്രേ സുന്ദരം‘ എന്ന പഴമൊഴി ഒരു ഗാന്ധിയൻ മറുമൊഴിയായ് തിരുത്തി ഇക്കാര്യത്തിൽ നമ്മുടെ ഗ്രാമങ്ങൾക്ക് ചെവിക്കൊള്ളാം.നമ്മുടെ പൂർവികർ അനുവർത്തിച്ച അവശിഷ്ട സംസ്കരണ രീതികൾ തന്നെ അല്പം നവീകരിച്ച് ശാസ്ത്രീയമാക്കിയാൽ നാടിനനുയോജ്യമാക്കാം.വികസനകുതൂഹലം കടമരഹിത ജീവിതക്രമത്തേപരിപോഷിപ്പിക്കുന്നില്ല എന്നു നാം മനസ്സിലക്കിയേ പറ്റൂ. ആലസ്യം പ്രക്രുതി വിരുദ്ധം തന്നെഎന്നുസമൂഹത്തെമനസ്സിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.ഒരോവീടുംഅവശിഷ്ടനിർമാർജനത്തിൽ സ്വയം പര്യാപ്തമായ ഒരു ദിനചര്യപുലർത്തണം.പുനരുപയോഗ,പുന;ചക്രമണ സാധ്യതകളേക്കുറിച്ച് ഗൌരവതരമായൊരുൾക്കാഴ്ച ഓരോ മനുഷ്യനും ഉണ്ടാവണം.പലപ്പൊഴും നമ്മുടെ അലസത ഇതിനൊക്കെ വിഘാതമാവുന്നു.അധികം പ്രയാസമില്ലാതെ നമ്മുടെ വീടുകളിൽ ചെയ്യാവുന്ന ഒരു മാലിന്യ സംസ്കരണം തുമ്പൂർമുഴി കമ്പോസ്റ്റിങ് സാധിതമാക്കുന്നു
Saturday, May 1, 2010
Subscribe to:
Comments (Atom)
