ഓരോ അരിമണിയിലും
ദൈവം കുറിച്ചത്:
പണ്ട് ....വളരെ ...പണ്ട് മണ്ണെണ്ണ വിളക്കിന്റെ വിളറിയ ജ്വാലയിൽ
അത്താഴത്തിനിരിക്കുമ്പോൾ കുഞ്ഞിക്കൈവിരലുകൾക്കിടയിൽനിന്ന് തറയിലേക്ക് വഴുതിപോകുന്ന വെളുത്ത ചോറിൻ വറ്റിലേക്ക്
ചൂണ്ടി അമ്മ പറയും “മക്കളേ ഒരു മണി അരിയോ ഒരു വറ്റു ചോറോ പാഴാക്കരത്
അതിൽ ദൈവത്തിന്റെ കൈയ്യൊപ്പുണ്ട്!..ആ ചോറ് നിന്റെ മുന്നിലേ ഇപ്പാത്രത്തിൽ
എത്തുന്നതിന് വിയർപ്പൊഴുക്കിയ അങ്ങു ദൂരെ ദൂരെയുള്ള, ഏതോ അറിയാ
നാട്ടിലേ എത്രയോ പണിക്കാർ... തീപാറും വെയിലിൽ നിലമുഴുതു ചേറിൽ
വിതച്ച്, ഞാറുനട്ട്, കളമൊരുക്കി കാത്തു
കാത്തു വിളവളർത്തി... ,അതിനുള്ള വളവും ,സംരക്ഷണ രാസികങ്ങളും ഉണ്ടാക്കുവാൻ ബുദ്ധിമുട്ടിയ എത്രയോ ഫാക്റ്ററി ജോലിക്കാർ,അതു കൊയ്തു മെതിച്ച്
നെല്ലാക്കി, അരിയാക്കി വണ്ടികളിൽ എത്രയോ ചന്തകളിൽ എത്ര എത്ര കൈ
മറിഞ്ഞ് അവസാനം നിങ്ങൾ കൊടുക്കുന്ന വെള്ളിത്തുട്ടുകൾക്ക് മറുകുറിയായി വീട്ടിലെത്തി
അമ്മമാരുടെ സ്നേഹതീയിൽ വെന്തു നറുമണവും രുചിയും ഉള്ള അന്നമായി മാറി, മുന്നിലേ ഇപ്പാത്രത്തിലെത്തുമ്പോൾ ..അതു നിനക്കായി ദൈവം
എഴുതിയ അരിമണിയല്ലേ? അതു നിലത്തുവീഴ്ത്തി മാലിന്യക്കുപ്പയിലേക്ക്
കളയുമ്പോൾ അറിയുക..നിനക്കായി ദൈവം സ്നേഹപൂർവം ഒരുക്കിയതിനേ നീ
നിരസിക്കുകയാണ്.....നമ്മുടെ വീടുകളിൽ നാം വലിച്ചെറിഞ്ഞു കളയുന്ന
ഭക്ഷണം മാത്രം മാലിന്യത്തിന്റെ
25 % വരുമത്രേ!..ത്രിശ്ശുരിലേ ഹോട്ടലുകളിൽ വലിചെറിയപ്പെടുന്ന
ഭകഷണ അവശിഷ്ടങ്ങൾ മാത്രം മാലിന്യത്തിന്റെ 38 ശതമാനം!..നോക്കൂ ഇത്രയേറെ ഭക്ഷണം നാം മാലിന്യമായി വലിച്ചെറിയുമ്പോൾ ആരെങ്കിലും ഓർമ്മികാറുണ്ടോ
നാം നമ്മുടെ നാടിന്റെ ഭക്ഷ്യസുരക്ഷക്കു മേലാണാമാലിന്യം വലിച്ചെറിയുന്നതെന്ന്!.
മാലിന്യം അതിഭീകരമായ പ്രശ്നമായി നമുക്കു ചുറ്റും നിറയുന്നു..ഞാൻ വലിച്ചെറിയുന്നതൊക്കെ മറ്റാരോ വാരി മാറ്റി വ്രുത്തിയുണ്ടാക്കണം എന്ന സാമൂഹിക
ബോധമില്ലായ്മ ഇന്നും നമ്മുടെ നാടിന്റെ പ്രശ്നമാണ്....നമ്മുടെ
സ്ക്കൂളുകളിൽ കുട്ടികൾ മാലിന്യക്കൂമ്പാരങ്ങളിലേക്ക് വലിച്ചെറിയുന്ന ഭക്ഷണം എത്രയോ പേർക്ക്
ജീവൻ നിലനിർത്താൻ ഉതകിയേനേ...എന്റെ കാശു കൊടുത്തു ഞാൻ വാങ്ങിയ
ഹോട്ടൽ ഭക്ഷണം കഴിക്കണോ കളയണോ എന്നു ഞാനല്ലേ തീരുമാനിക്കുക എന്ന അഹംഭാവം നിറഞ്ഞവർക്ക് ദേ ഒരു ജർമ്മൻ കുറിപ്പ്.....രണ്ട് ഇന്ത്യക്കാർ ജർമ്മനിയിലേ ഹാംബർഗ് നഗരത്തിലേ ഒരു വലിയ ഹോട്ടലിൽ ഭക്ഷണത്തിനിരുന്നു...ചിലവേറിയ വിഭവങ്ങൾ മേശയിൽ നിരന്നു...അവർ കുറേ കഴിച്ചു
..ബാക്കിവന്നതു പ്ലേറ്റിൽ ഉപേക്ഷിച്ച് ബില്ലുകൊടുത്ത് പുറത്തേക്കു നടന്നു..അടുത്ത മേശയിൽ ഇരുന്ന ഒരു ജെർമ്മൻ അമ്മൂമ്മ തിരക്കിട്ട് അവരുടെ അടുത്തേക്ക്
വന്നു അവരേ തടഞ്ഞു നിർത്തി..ഭക്ഷണം എച്ചിൽ ആക്കി മാറ്റി ക്കടന്നുപോകുന്നതിനെതിരേ
അമ്മൂമ്മ രോഷാകുലയായി!.അമ്മൂമ്മേ ഞങ്ങടെ കാശ് കൊടുത്തുവാങ്ങിയഭക്ഷണം
ഞങ്ങൾ എച്ചിൽ പാത്രത്തിൽ വലിച്ചെറിഞ്ഞാൽ നിങ്ങൾക്കെന്താ ചേതം?പക്ഷേ ആമ്മൂമ്മ അകെ പ്രശ്നമുണ്ടാക്കി...ഉദ്യോഗസ്തർ വന്നു..രണ്ട് ഇന്ത്യക്കാർക്കും നീണ്ടുനിന്ന ഉപദേശം,,ഭക്ഷണം അനാവശ്യമായി
നഷ്ടപ്പെടുത്തരുതെന്നും മറ്റും...ആ അമ്മ അവരോടു പറഞ്ഞു
“കാശു നിങ്ങളുടെ തന്നെ സമ്മതിച്ചു..പക്ഷേ ഭക്ഷണം
ഉണ്ടാക്കാനുള്ള വിഭവം എന്റെ നാടിന്റെയാണ്..അതു എച്ചിലാക്കുവാനുള്ളതല്ല....വിഭവം അതു നാടിന്റെയാണ്...അതിന്റെ പിന്നിൽ ഒരായിരം കൈകളുടെ
അദ്ധ്വാനമുണ്ട്...
ഇനി
അല്പം മാലിന്യത്തേക്കുറിച്ച്...മാലിന്യം രണ്ടു തരം ജൈവമാലിന്യങ്ങളും
അജൈവ മാലിന്യങ്ങളും..ഇതിൽ ജൈവമാലിന്യങ്ങൾ ഭുമിയിൽ അഴുകി ചേരുന്നവതന്നേ...പ്ലാസ്റ്റിക്ക്,ഇലക്റ്റ്ട്രോണിക്ക്മാലിന്യങ്ങൾഅജൈവവും.ജൈവമാലിന്യങ്ങളുടെ അളവുകുറക്കാൻ നാം അൽപ്പം മനസ്സുവച്ചാൽ
മതി..വീട്ടിൽ തന്നേ ഇവരണ്ടും തരം തിരിച്ചാൽ മാലിന്യസംസ്കരണം വളരെ
എളുപ്പമാക്കാം.മാലിന്യം പലതരത്തിൽ നമുക്കു പ്രയോജനപ്പെടുത്തുകയുമാവാം...ഗ്രാമങ്ങളിൽ മാലിന്യസംസ്കരണത്തിനുള്ള വളരെ ലളിതമായോരു രീതിക്ക് ഇ ലേഖകൻ മ ണ്ണുത്തി വെറ്ററിനറിയൂണിവേർസിറ്റിയിൽ രൂപം കൊടുത്തിട്ടുണ്ട്..തുമ്പൂർമുഴി കമ്പോസ്റ്റിങ്ങ് എന്ന ഒരു ഗാന്ധിയൻ രീതി,,ചിലവുകുറഞ്ഞ തുമ്പൂർമുഴി കമ്പോസ്റ്റിങ്ങ് അതി ലളിതവും,പരിസ്തിതിക്ക് ഇണങ്ങുന്നതും ആണെന്ന് ഗവേഷണത്തിലൂടെ തെളിയിക്കപ്പ്പ്പെട്ടു.യുണൈറ്റഡ് നേഷൻസിന്റെ യൂ.എൻ,ഡീ.പ്പി വിഭാഗം ,കാലാവസ്താ വ്യത്യാനം ഗ്രൂപ്പ് ഇതിനേ ഭാരതത്തിനേറ്റം
യോജിച്ച നാലു ഗ്രാമീണ രീതികളിൽ ഒന്നായി രേഖപ്പെടുത്തിക്കഴിഞ്ഞു.കഴിഞ്ഞദിനങ്ങളിൽ നമ്മുടെ തുമ്പുർമുഴി രീതി മാലിന്യ സംസ്കരണത്തേക്കുറിച്ച് ഒട്ടേറെ
മാധ്യമങ്ങൾ ദേശീയ തലത്തിൽ ചർച്ചചെയ്തുകഴിഞ്ഞു,അയ്,ബീ,എൻ,സീ,എൻ,എൻ,ദേശീയചാനലുകളിലും,എൻ,ഡീ,റ്റീവിയിലും,മനോരമചാനലിലും ഒക്കെ കഴിഞ്ഞ ദിനങ്ങളിൽ ഇതു ചർച്ച ചെയ്യപ്പെട്ടു.. കൂട്ടായ ഒരു പ്രവർത്തനത്തിലൂടെ നമ്മുടെ മാലിന്യം നമുക്കുതന്നെ കൈകാര്യം ചെയ്യുവാനുള്ള
അതിലളിതമായ മാർഗ്ഗമായതിനാലാവുംത്രിശ്ശൂരിലേ ഒട്ടേറെ ഫ്ലാറ്റുകളിൽ തുമ്പൂർമുഴി കമ്പോസ്റ്റിങ്ങ്
രീതി നടപ്പിലാക്കി കഴിഞ്ഞു.മൂന്നു മാസത്തിൽ നല്ല ജൈവ വളമായി മാറുന്ന
നമ്മുടെ മാലിന്യങ്ങൾ പലർക്കും നല്ലൊരു വരുമാനമാർഗവും കൂടി ആയിക്കഴിഞ്ഞു എന്നതും ചാരിതാർധ്യ
ജനകം ആണ്...അനാവശ്യ ഉപയോഗവും,പുനർ ഉപയോഗവും,
ഒക്കെ ശ്രദ്ധാപൂർവം നടപ്പിലാക്കിയാൽ മാലിന്യത്തിന്റെ തോതു കുറയ്ക്കുവാനും
അകും..
വിഭവങ്ങൾ
വരും തലമുറകൾക്കുകൂടി അവകാശപ്പെട്ടതാണെന്ന ബോധം ഉണ്ടാവുകയും,നമ്മുടെ നാട് “നമ്മുടെ സ്വന്തം“ എന്നു നെഞ്ചിലേറ്റി ലാളിക്കുവാനുള്ള സ്നേഹവും ഉണ്ടെങ്കിൽ ഭൂമിയിൽ സ്വർഗം ഉറപ്പല്ലേ?...
