Sunday, May 12, 2013



അതിലളിതമായി  ഉറവിടത്തിൽ തന്നേ മാലിന്യ സംസ്കരണം                                                                                                  
ഡോ:ഫ്രാൻസിസ് സേവ്യർ,വെറ്ററിനറി സർവകലാശാല 9447131598                                                                                                 ശ്രീ,ചന്ദ്രശേഖരൻ നായർ കേരളാഫാർമർ Tvm;ശ്രീമതി ഇന്ദിര ഗോപിനാദ് നവന്യ ഹൈറ്റ്സ്, ത്രിശ്ശൂർ;ശ്രീമതി രാധാ  എൻജിനിയർ ആടൂർ;ശ്രീ ലത്തീഫ്  സിഡ്ബീ  ഫ്ലാറ്റ് സമുച്ചയങ്ങളുടെ  ഉടമ,മൂർത്തി ഒമേഗാ ഫ്ലാറ്റ് സമുച്ചയങ്ങൾ ,ഗ്രീൻ ഗാരിസൺ സംഘടന കൊച്ചി;തണൽ സംഘടന തിരുവനന്തപുരം,ഗീതാഞലി കർണാടക,അമലഭാരതം അമ്രുത സ്താപനങ്ങൾ.ജേപ്പീസ് ഫാം ത്രിശ്ശുർ,തോംസൺ ബ്രൊയിലേർസ് ഇരിഞ്ഞാലക്കുട,
                                                                  


 വനവന്റെമാലിന്യം,മറ്റൊരാളുടെബാദ്ധ്യതയാകുന്നിടത്ത്പ്രശ്നങ്ങളുംപിറവിയെടുക്കുകയായി.നമ്മുടെ മാലിന്യങ്ങൾ നമുക്കുതന്നേ കൈകര്യംചെയ്യുവാനാകുമോ? പറ്റും..... അതിലളിതമായി, ഞങ്ങൾ ഒരുക്കുന്ന “തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് “ രീതിയിലൂടെ..നമ്മുടെ ജൈവമാലിന്യങ്ങൾ പ്രക്രുതിക്കനുയോജ്യരീതിയിൽ വിഘടിപ്പിച്ച് കാർബൺഡയോക്സൈഡ്, മീതെയ്ൻ തുടങ്ങിയ ഹരിതവാതകങ്ങൾ പ്രവഹിപ്പിക്കാതെ,നാടിന്റെ കാർബൺക്രെഡിറ്റിനു അനുരൂപമായി,മൂന്നുമാസം കൊണ്ട്, നല്ല ജൈവവളമാക്കി മാറ്റി,നാട്ടിലെ കർഷകർക്ക് കൈത്താങ്ങാവുകയും ,രാജ്യസ്നേഹം പ്രകടിപ്പിക്കുകയും ചെയ്യാം...
തുമ്പൂർമുഴി കമ്പോസ്റ്റിങ്ങ് എന്താണ്?
അനുയോജ്യമായ ഒരു ഇടം, മുറ്റത്തോ തൊടിയിലോ ഒരുക്കി നാലടി നീളവും,നാലടി വീതിയും,നാലടി ഉയരവും ഉള്ള വായൂകടക്കാനിടം കൊടുത്ത ഒരു ചുറ്റുമതിൽ  ഉള്ള ഫെറോ സിമെന്റ് പെട്ടിയാണ് തുമ്പൂർമുഴിമോഡൽടാങ്ക്. ടാങ്കിന്റെ അടിയിൽ മണ്ണ്,ഫെറോസിമെന്റ് സ്ലാബ്,എന്നിവയാകാം.മഴവെള്ളം വീഴാതെ ഒരു മേൽക്കൂര വേണം.മൂന്നു മാസം കഴിഞ്ഞും വളം എടുത്തുമാറ്റുന്നില്ല എങ്കിൽ എലിയേ തടയാൻ ചുറ്റും ഒരടി പൊക്കത്തിൽ വലഘടിപ്പിയ്ക്കാം.ഒരു ടാങ്കിന് നിർമ്മ്മാണച്ചിലവ് 8500 രൂപവരെ വരാം.
തുമ്പൂർമുഴി  എയ്റോബിക് കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം:
1 ടാങ്കിന്റെ ഏറ്റവും അടിയിലായി 6 ഇഞ്ചു ഘനത്തിൽ പുതിയ ചാണകം നിറയ്ക്കുക..ബയോഗ്യാസ് സ്ലറി/ബാക്റ്റീരിയൽ കൾച്ചർ ആണെങ്കിൽ അടിയിൽ അതു ഒഴിച്ചുകൊണ്ടാവാം തുടക്കം,ഇതിലേ അണുജീവികൾ ആണ് കമ്പോസ്റ്റിങ്ങ് പ്രക്രിയനടത്തുക.
2 ചാണക അട്ടിക്കു മുകളിലായി 6 ഇഞ്ചു ഘനത്തിൽ നന്നായി ഉണങ്ങിയ ഇല,വൈയ്ക്കോൽ,ഉണക്കപ്പുല്ല്, ഉണങ്ങിയ ഓല,ചകിരി,കീറിയ ചെറു കടലാസ് കഷണങ്ങൾ എന്നിവ അട്ടിയാക്കി ഇടുക..പെരുകുന്ന അണുജീവികൾക്കുള്ള ഊർജ്ജം നൽകുന്ന കാർബൺ സങ്കേതമാണിത്...
3  ഇതിനു മുകളിൽ നമ്മുടെ ജൈവ മാലിന്യങ്ങൾ 6 ഇഞ്ചു ഘനത്തിൽ അടുത്ത അട്ടി യായി നിരത്തണം.മാലിന്യം ഉത്പാദിപ്പിക്കുന്നതനുസരിച്ച് നടുവിൽനിന്നും ഇട്ട് വശങ്ങൾ വരെ എത്തി 6 ഇഞ്ച് ആയശേഷം ഇതിനു മുകളിൽ അടുത്ത ചാണക അട്ടി നിറയ്ക്കാം.വിഘടനം നടക്കുമ്പോൾ ഇട്ട അട്ടി  ദിവസങ്ങൾക്കുള്ളിൽ താഴേക്കു താഴുന്നതായി കാണാം..
4    ഇങ്ങനെ മൂന്നു അട്ടികൾ  വീതം മുകളിൽ മുകളിലായി ഇട്ട് പെട്ടി നിറയുമ്പോൾ അതു 90 ദിവസത്തേക്ക് അനക്കാതെ വയ്ക്കുക.മഴവെള്ളം കുത്തി ഒലിക്കരുത്..ടാങ്കിന്റെ മൂന്നിലൊന്നായി ദ്രവിച്ച വസ്തുക്കൾ താഴും...
5   പുളിച്ച മണം,ഊറൽ എന്നിവ ഓക്സിജന്റെ അഭാവം കാണിക്കുന്നതിനാൽ ഒരു കമ്പി കൊണ്ട് കുത്തിയിളക്കി വായൂ കടത്തിവിടണം.ഒരു കാരണവശാലും ടാങ്കിന്റെ വശങ്ങളിലേ ദ്വാരങ്ങൾ അടയ്ക്കരുത്..
6    90 ദിനം കഴിഞ്ഞാൽ പെട്ടിതുറന്ന് വളം പുറത്തെടുക്കാം.ഇതു നിരത്തി ഇർപ്പം കളഞ്ഞ്  പഴയ ദിനപ്പത്രം കൊണ്ടുണ്ടാക്കിയ പായ്ക്കറ്റിലാക്കി സൂക്ഷിക്കാം.
എന്തുകൊണ്ട് തുമ്പൂർമുഴി മോഡൽ?
*പരിസ്തിതി സൌഹ്രുദപരം
*ദുർഗന്ധമേയില്ല,ചീയൽ ഇല്ലാത്തതിനാലും,ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ വിഘടനം      നടക്കുന്നതിനാലും ദുർഗന്ധം ഉണ്ടാവില്ല
*ഒരാഴ്ച നിലനിൽക്കുന്ന ഉയർന്ന താപനിലയിൽ (75 ഡിഗ്രി സെന്റിഗ്രേഡ്)രോഗകീടങ്ങൾ നിലനിൽക്കുനില്ല,ഇച്ച ശല്യം ഉണ്ടാവുന്നില്ല.പരാദവളർച്ചയും നടക്കില്ല.
* ലളിതമായി ആർക്കും അട്ടിയിടാവുന്നതിനാൽ തൊഴിലാളികൾ ആവശ്യം വരുന്നില്ല.
*ചിലവുകുറഞ്ഞ ഇതിൽ എടുത്തുമാറ്റാവുന്നടാങ്കായതിനാൽ പലയിടത്തേക്കും മാറ്റിവയ്ക്കാം.

No comments:

Post a Comment