Saturday, May 11, 2013

ഭക്ഷ്യ പ്രതിസന്ധി വളർത്തു മ്രുഗങ്ങൾക്കോ?

ഭക്ഷ്യ പ്രതിസന്ധി വളർത്തു മ്രുഗങ്ങൾക്കോ?
ഡോ.ഫ്രാൻസിസ് സേവ്യർ,
കേരളാ വെറ്ററിനറി & അനിമൽ സയൻസ്സസ് യൂണിവേഴ്സിറ്റി
രൂക്ഷമാകുന്ന ഭക്ഷ്യ പ്രതിസന്ധിയേക്കുറിച്ച് ഗൌരവമുള്ള ചർച്ചകൾ ലോകമെമ്പാടും നടക്കുന്ന സാഹചര്യത്തിൽ,ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവും,മനുഷ്യർക്കൊപ്പം ഭക്ഷണത്തിനായി വളർത്തുമ്രുഗങ്ങൾക്ക് മത്സരിക്കേണ്ടിവരുന്ന സാഹചര്യവും,ഇതിലെ പരാജിതരുടെ നിലനിൽപ്പിന്റെ സാധ്യതകളും അപഗ്രധന വിഷയമാക്കേണ്ടതുണ്ട്.മനുഷ്യാവശ്യങ്ങൾക്കായി മാത്രം വളർത്തപ്പെടുന്ന ഒരുപറ്റം ജീവികളുടെ നിലനിൽപ്പിനേക്കുറിച്ചുകൂടി നാം ആകുലപ്പെടെണ്ടതുണ്ട്. പരിപാലന പ്രക്രിയകൾ പരിസ്തിതി സൌഹ്രുദപരവും,നിലനിൽപ്പിനുസഹായകരവും,സാമൂഹിക സധൂകരണമുള്ളവയും ആക്കിയാലേ വളർത്തു മ്രുഗസഞ്ചയത്തിന് മനുഷ്യർക്കൊപ്പം നിലനിൽപ്പുള്ളു.ഇ മൂന്നു കാര്യങ്ങളുടെ പുനർവായനയിലൂടെ മാത്രമേ വളർത്തു ജീവികൾ നേരിടുന്ന നിലനിൽപ്പിന്റെ പ്രശ്നങ്ങൾ അപഗ്രധിക്കാനാവൂ..
ലോകമെമ്പാടും, 1980 കളിൽ ആരംഭിച്ച കാർഷികമേഖലയുടെ തളർച്ചയുടെ അനുരണങ്ങൾ ചിതറിക്കിടപ്പുണ്ട്..30വർഷമായി, വർദ്ധിച്ചു വരുന്ന നിലനിൽപ്പിന്റെ ആകുലതകൾ;വികസനത്തിന്റെ പുതുചിന്തകൾ, കാർഷിക സംസ്കാരത്തിന്റെ കടയ്ക്കൽ കോടാലി വച്ചപ്പോൾ തുടങ്ങി എന്നുതന്നെ പറയണം.വികസിത രാജ്യങ്ങളിലെ ധന നിക്ഷേപം നിരീക്ഷിച്ചാൽ തന്നെ ഇതു വെളിവാകും.കാർഷിക മേഖലയിലേ ധനനിക്ഷേപം കുത്തനെ വെട്ടിക്കുറയ്ക്കപ്പെട്ട കാഴ്ച്ച ലോകമെമ്പാടും ഉണ്ടായി.എൺപതുകളിലെ ഇത്തരം മാറ്റങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും പ്രതിഫലിച്ചു.കേരളത്തിന്റെ പ്രതിശീർഷ കരഭൂമി ലഭ്യത 0.13 ഹെക്റ്റർ ആവുകയും,ക്രിഷി അനുയോജ്യ ഭൂമി ലഭ്യത0.1 ഹെക്റ്റർ ആവുകയും ചെയ്ത നാളുകൾ!.ലോകത്തിന്നുള്ള ധാന്യ ഉത്പാദനത്തിൽ ഏതാണ്ട് പകുതിയോളം വളർത്തു മ്രുഗ തീറ്റയ്ക്ക് ഉപയുക്തമാക്കുന്നു എന്നാണ് കണക്ക്..നമ്മുടെ നാട്ടിൽ ക്രിഷി അനുബന്ധ മേഖലയിൽനിന്നുള്ള കാലിത്തീറ്റവസ്തുക്കളായ വൈയ്ക്കോൽ,തവിട്,ഉമി,മറ്റ്ക്രിഷി അവശിഷ്ടങ്ങൾ,ചോളത്തട്ട്,പച്ചക്കറി-ക്രിഷി അവശിഷ്ടങ്ങൾ,തുടങ്ങി ഒട്ടേറെ വസ്തുക്കളുടെ ലഭ്യത നന്നേ കുറഞ്ഞു..പച്ചപ്പുൽ ക്രിഷി നാട്ടിൽ പതിവില്ലാത്തകാര്യമായി ഇന്നും തുടരുന്നു.ഇതിനൊക്കെയുള്ള ഭൂമിയും വിനിയോഗപരമായി കുറഞ്ഞു തുടങ്ങി.തീറ്റ ലഭ്യത കുറഞ്ഞാൽ സ്വാഭാവികമായും അതുകഴിച്ചു വളരുന്ന ജീവികളും കുറയുമല്ലൊ.1987ൽ 34.24 ലക്ഷം കന്നുകാലികൾ ഉണ്ടായിരുന്ന കേരളത്തിൽ,1996 ആയപ്പൊഴേക്കും 33.96 ആയി കുറഞ്ഞു.അതേസമയം കേരളത്തിലേ പാൽ പാലുൽപ്പന്ന ആവശ്യങ്ങൾ ഏറെ വർദ്ധിക്കുകയും ചെയ്തു!.ഭീതിദമായ തോതിൽ ക്ഷീര ഉരുക്കൾ കേരളത്തിൽ കുറഞ്ഞു. മറ്റു വളർത്തു മ്രുഗങ്ങളുടെ കര്യത്തിലും ഇതു തന്നെയാണ് സ്തിതി.നെൽക്രിഷി മേഖലയുമായി ബന്ധിപ്പിച്ചു നടത്തിയിരുന്ന എരുമ-പോത്തു പരിപാലനങ്ങളും കേരളത്തിൽ നന്നേ കുറഞ്ഞു..19887 ലെ 3.29 ലക്ഷത്തിൽ നിന്നും 96ൽ 1.29 ലക്ഷമായി അവ മാറി.ദേശീയതലത്തിലും ക്ഷീര മ്രുഗസംഖ്യാ ശോഷണം തുടരുന്നു.അതേസമയം കേരളത്തിൽ ഇക്കാര്യത്തിനായി മാത്രം പുതു പ്രോജക്റ്റുകളുടെ വൻ ഇടപെടലുകളുമായി വിവിധ വകുപ്പുകൾ വലിയ തുക ചിലവിട്ടു തുടങ്ങി.അവയിൽ പലതും കേരളത്തിന്റെ സാമുഹിക-സാമ്പത്തിക ഘടനക്കു തന്നെ ഇണങ്ങാത്തതായി..ഒരേ കാര്യങ്ങൾക്ക് ഒട്ടനവധി വകുപ്പുകൾ പദ്ധതികൾ തല്ലിക്കൂട്ടി.പ്രായോഗികതലത്തിൽ ഇത് പലപ്പോഴും വൻ പരാജയങ്ങളായി മാറി.ധാന്യ-പയർ വർഗ്ഗ ബന്ധിത കാലിതീറ്റ വസ്തുക്കൾക്ക് കേരളം മറ്റു സംസ്താനങ്ങളേ ആശ്രയിച്ചേ പറ്റൂ എന്ന നില ഇന്നും നിലനിക്കുന്നു.തീറ്റ ചിലവു മാത്രം കാലി വളർത്തലിന്റെ 70 ശതമാനം വരുന്നുമുണ്ട്.ഇതേസമയം തന്നെ ഭാരതത്തിൽ ഭക്ഷ്യ ധാന്യ ഉത്പാദനം നാലിരട്ടിയായി വർ ദ്ധിച്ചിരുന്നു! അപ്പോഴും 27% ഭാരതീയർ ധാന്യലഭ്യതാ അഭാവം മൂലം പോഷക ദാരിദ്ര്യവും അനുഭവിച്ചിരുന്നു!.ഇത്തരം ഒരു സാഹചര്യത്തിൽ വളർത്തു മ്രുഗങ്ങളുടെ തീറ്റക്കാര്യം മനുഷ്യരുടെതിനേക്കാൾ ഭേദമാകുവാൻ യതൊരു സാധ്യതയുമില്ലല്ലോ..
ക്ഷീര ഉരുക്കളുടെയും,ക്ഷീരകർഷകരുടേയും നില നിൽപ്പ് ഇന്നു കേരളത്തിൽ ദയനീയമായ നിലയിലാവുകയാണ്.ഗ്രാമീണരായ ക്ഷീരകർഷക ഭൂരിപക്ഷം,നഗരവാസികളായവർക്കുവേണ്ടി പാലും മുട്ടയും ഒക്കെ ഉത്പാദിപ്പിച്ച് വിലകുറച്ചു നൽകണം എന്നൊരു വികല ധാരണ നിലനിൽക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മാത്രമല്ല 365 ദിവസവും ക്ലേശകരമായ ശാരീരിക അദ്ധ്വാനം ക്ഷീരരംഗത്തുണ്ട്..അത്തരത്തിൽ ഒരു ശാരീരിക ക്ലേശത്തിന് തയ്യാറാവുന്നവരുടെ നിര ഏറെ കുറഞ്ഞു വരുന്നു.തൊഴിലാളി ലഭ്യത ചിന്തിക്കാനാവാത്ത മേഖലകൂടിയായി, ക്ഷീരോത്പാദനരംഗം .കേരളത്തിൽ ഏറെ ഞെരുക്കം അനുഭവിക്കുന്ന ചെറുകിട ക്ഷീരകർഷകർ അതിവേഗം ഇതിൽനിന്നും ബഹുദൂരത്തേക്കു മാറുകയാണ്..വയനാട്ടിൽ 2006ൽ ലേഖകനും മറ്റു ഗവേഷകരും നടത്തിയൊരു സർവേയിൽ കാലിവളർത്തലിനോടു അടുത്തകാലത്തായി, വിട പറഞ്ഞ വീടുകൾ ഏറെയായിരുന്നതായി കണ്ടു.കാർഷിക ആത്മഹത്യാ കാലത്തെ ഞങ്ങളുടെ ആ ഇടപെടൽ, മാറുന്ന ക്ഷീരമേഖലയുടെ ദയനീയ മുഖമാണ് ഞങ്ങൾക്കുമുന്നിൽ തുറന്നിട്ടത്.
‘കോമൺ പ്രോപ്രട്ടി റിസോർസ്’(സീ.പീ.ആർ) എന്ന പൊതുഇടങ്ങളുടെ ചുരുങ്ങൽ കേരളത്തിലേ ചില ജില്ലകളെ വളരെയേറെ ബാധിച്ചിട്ടുണ്ട്..മേച്ചിലിടങ്ങൾ, ഒരുപാടുനാൾ പൊതുഇടങ്ങളോ,വന മേഖലയുടെ അതിരുകളോ,കായലോരങ്ങളോ,പുൽമേടുകളൊ ഒക്കെ ആയിരുന്നല്ലൊ..മേച്ചിൽപ്പുറങ്ങൾ കുറയുന്നത് ആഗോള പ്രതിഭാസം എന്നുവേണമെങ്കിൽ പറയാം.മേച്ചിൽ ഇടങ്ങൾ ബ്രസീലിൽ 18.5 ദശലക്ഷം ഹെക്റ്ററും,അമേരിക്കയിൽ 239 ദശലക്ഷം ഹെക്റ്ററും,ചൈനയിൽ 400 ദശലക്ഷം ഹെക്റ്ററും, ആയിരുന്നപ്പോൾ, ഭാരതത്തിൽ വെറും11.3 ദശലക്ഷം ഹെക്റ്റർ മാത്രമായിരുന്നു.എന്നാൽ നമ്മുടെ കാലികളുടെ സംഖ്യ വളരെയേറെയും!.ഭാരതത്തിൽവരും കാലത്തിതു അമ്പരപ്പിക്കും വിധം കുറയുമെന്നതു തീർച്ച.പല ഭാഗത്തും മേച്ചിലിടങ്ങൾ ,വികസനാവശ്യങ്ങളും,ഖനനവും,ലാൻഡ്ബാങ്ക്ഇൻവെസ്റ്റുമെന്റുകളും,തീവ്രവാദവും,കൈയ്യടക്കിയപ്പോൾ കളം ഒഴിയാൻ നിർബ്ബന്ധിതരായവർ ക്ഷീര കർഷകർ തന്നെ.കാലാവസ്താമാറ്റം വരുത്തുന്ന പ്രകട തരിശാക്കൽ ഇതോടൊപ്പം കൂട്ടി വായിക്കണം.പുതുനിയമങ്ങൾ 1972 ലെ വന വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെ,വനഭൂമിയിലേയും,പൂൽമേടുകളിലേയും പ്രവേശനം കർഷകർക്കു നിഷേധിച്ചപ്പോൾ തന്നെ അവയിലേക്ക് വനകിടക്കാരും,മൾട്ടിനാഷനൽ കമ്പനികളുംഇടിച്ചുകയറി.പ്ലാച്ചിമടയിലെകോളാകമ്പനിയും,വാഗമൺപുൽമേട്ടിലേറിസോർട്ടുകളും,പ്രൈവറ്റ്ജലസംഭരണികളും,വയനാട്ടിലെക്വാറിലോബികളുടെ മലയിടിക്കലും,പാറപൊട്ടിക്കലും, ഒക്കെ എങ്ങനെ ചെറുകിട കർഷകരേ ഞെരുക്കി പടിയിറക്കി എന്നത് അടുത്ത കാലത്തെ ഉദാഹരണങ്ങൾ.
കാലിക്കൂട്ടങ്ങളെ കൂട്ടിലാക്കി തീറ്റനൽകി പോറ്റാമെന്നത് ഗ്രാമീണരായവർക്ക് അപ്രാപ്യമായതും,ലാഭകരമല്ലാത്തതുമാണ്.തീറ്റവസ്തുക്കളായധാന്യ,പയർവർഗ,വസ്തുക്കളും,തവിട്,ചോളത്തട്ട്,പുളിമ്പൊടി,പരുത്തിപ്പിണ്ണാക്ക്,തുടങ്ങി ഒട്ടേറെ ക്രിഷി അനുബന്ധ തീറ്റ വസ്തുക്കളും കേരളത്തിനു വെളിയിൽനിന്നു വരുന്നതിനാൽ 70 % വരുന്ന തീറ്റച്ചിലവുകുറയ്ക്കണം എന്നു പ്രസംഗിക്കുന്നത് അധികപ്രസംഗം ആവും, തീർച്ച. പച്ചപ്പുല്ലും വൈക്കോലും; മണ്ണിട്ടു അനധിക്രുതമായി നിരത്തപ്പെടുന്ന പാടങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനാവില്ലല്ലോ.ഇത്തരത്തിൽ ഞെരുങ്ങിയ ക്ഷീരമേഖലയിലെ ചെറുകിടക്കാർ, അവരുടെ സ്തലം വിറ്റു സ്റ്റലം വിട്ടു..ചെറുകിട ഓഫീസുകളിൽ ഭൂവിനിയോഗ ,മലിനീകരണ നിയമവകുപ്പുകൾ എന്ന ‘ഉമ്മാക്കി‘ കാട്ടി പല ക്ഷീരകർഷകർക്കും ‘ഗുമസ്തവേട്ടയാടൽ‘ നേരിടേണ്ടി വന്നു.തൊഴുത്തിൽ ചിലവാകുന്നതിൽ കൂടുതൽ സമയം ഓഫീസ് വരാന്തകളിൽ പലരും ചിലവഴിച്ചു.കറവസമയം തെറ്റിയാൽ പൈക്കളുടെ കറവ വറ്റുമെന്ന് ഫയൽ ഉന്തുന്നവർക്കറിയില്ലല്ലോ!കറന്നെടുത്ത പാൽ സ്വന്തമായി വിൽക്കാനിറങ്ങുന്നവരുടെ പിൻപേ ‘ഫൂഡ് അഡൽറ്റ്രേഷൻ ആക്റ്റുമായി‘ മറ്റുചിലർ കൂടി. പാൽ ചുരത്തിയിരുന്ന പൈക്കളിൽ പലതും ഇറച്ചികടകളിൽ തൂങ്ങിയാടി.നമ്മളിൽ ഒരാൾ ഒരു വർഷം കഴിക്കുന്ന ഇറച്ചിയുടെ അളവ് 37.4 കിലോഗ്രാമാണെന്നിരിക്കേ,20250 ആകുമ്പോൾ ഒരാൾക്ക്,52 കിലോഗ്രം മാസം വേണ്ടിവരുമെന്നു വിദഗ്ധർ പറയുന്നു.തിറ്റ ലഭ്യത കുറയു മ്പോൾ ചുരുങ്ങുന്ന വളർത്തു ജീവി സമ്പത്ത് നമ്മുടെ വർദ്ധിത ആവശ്യത്തിനുതകുമോ?.
വളർത്തുമ്രുഗ മേഖലനേരിടുന്ന മറ്റനേകം പുതു പ്രശ്നങ്ങളും ഉണ്ട്.ജൈവ വൈവിധ്യ നഷ്ടം,ജല ലഭ്യതക്കുറവ്,കാലാവസ്താമാറ്റം.മണ്ണും,വെള്ളവുംഭീതിദമായതോതിൽമലിനമാക്കപ്പെടുന്നത്,ഘനലോഹ,രാസകീടനാശിനിഅതിപ്രസരം,എന്നിവയൊക്കെക്രിഷിയേഏതുതരത്തിൽബാധിക്കുന്നുവോ അതേ തരത്തിൽ മ്രുഗ സഞ്ചയത്തേയും ബാധിക്കുന്നുണ്ട്.ഉത്പാദന ക്ഷമത കൂടിയ സങ്കരയിനങ്ങൾക്ക്,പരിപാലനത്തിൽ കൂടുതൽ ധനവിനിയോഗം വേണ്ടി വരുന്നു.2.25 കിലോഗ്രം ഇറച്ചി നമ്മുടെ അടുക്കളയിൽ എത്തുമ്പോൾ 11250ലിറ്റർ വെള്ളം അതുരുത്തിരിയാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുമത്രേ!.ഒരു ലിറ്റർ പാലു പാലായി മാറാൻ 3333 ലിറ്റർ ജലവും വിനിയോഗിക്കപ്പെടുമത്രേ!വരും കാലങ്ങളിൽ തീറ്റയ്ക്കും,ജലത്തിനും വളർത്തു മ്രുഗങ്ങളും മനുഷ്യർക്കൊപ്പം മത്സരത്തിനുണ്ടാവും .അവിടെ മനുഷ്യനോ മ്രുഗമോ എന്ന ചോദ്യം പ്രസക്തമാവില്ല.
നമ്മുടെ ഇന്നുള്ള ക്ഷീര ഉരുക്കൾ സങ്കരയിനങ്ങളാണധികവും.തനതുജനുസ്സുകൾ കുറ്റിയറ്റുപോയിരിക്കുന്നു 1960 കളിലെ ചില നിയമനിർമ്മാണവുംനാടനേക്കാൾ ഫോറിനാണ് നന്നെന്ന ചിന്ത കൂടി അതിനു കാരണമായി.. നമ്മുടെ കാലാവസ്തയിൽ നന്നായി ഉത്പാദനക്ഷമത കാട്ടുന്ന നല്ല ക്ഷീരമ്രുഗങ്ങളുടെ ലഭ്യതക്കുറവാണ് ഇന്നത്തെ മറ്റൊരു പ്രശ്നം.വിവിധ വകുപ്പുകൾ വിവിധ പദ്ധതികളിലൂടെ ഇതിനു ശ്രമിക്കുന്നു എന്നാണ് കാണുന്നത്.വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകുന്ന രീതി ഇന്നും ഭീമമായ തുകകൾ പ്രയോജനപ്രദമല്ലാതെ വിനിയോഗിക്കപ്പെടുവാൻ കാരണമാകുന്നില്ലേ?കേരളത്തിൽ ക്രോഡീക്രുതമായ രീതിയിൽ അവധാവനതയോടെ ഒറ്റ പദ്ധതിയായി രൂപപ്പെട്ടെങ്കിൽ മാത്രമേ നല്ല കാലിക്കൂട്ടങ്ങളേ ശാസ്ത്രീയമായി രൂപപ്പെടുത്തുവാനാകൂ.അതിനുള്ള ആർജ്ജവം നിറഞ്ഞ ശാസ്ത്ര സ്താപനങ്ങൾ നമുക്കിന്നുണ്ടു താനും.ഒട്ടേറെ നല്ല ശാസ്ത്രഞ്ഞരും കർഷകരും രംഗത്തുണ്ട്..നല്ല ക്ഷീര ഉരുക്കളും,ലാഭകരമായ പരിപാലന പ്രയോഗങ്ങളും,ക്ഷീരമേഖലയേ മഹത്വവൽക്കരിക്കുമ്പോൾ ധാരളം പേർ അതിലേക്ക് ആകർഷിക്കപ്പെടുകയും,ഭക്ഷ്യസുരക്ഷയുടെ ജീവനാഡികളായി തീരുകയും ചെയ്യും.

No comments:

Post a Comment